നിയമലംഘകര്‍ക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി. അടുത്ത ഒരു വര്‍ഷത്തേക്ക്, അല്ലെങ്കില്‍ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദഗതി നിലവിലുളളത്. കൂടാതെ ലോക് ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നല്‍കുന്നുണ്ട്. അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല.