നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷന് വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷന് നടത്തുന്നത്. അതേസമയം വിമാന സര്‍വീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ്: cgidubai.gov.in/covid.