കറന്‍സി, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങി വിലകൂടിയ വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും ഖത്തര്‍ പുതിയ നിബന്ധനയേര്‍പ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ തടയുന്നതിനായി ഖത്തര്‍ പാസ്സാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കംസ്റ്റംസ് വകുപ്പ് പുതിയ നിബന്ധനകളേര്പ്പെടുത്തുന്നത്.