ഒക്ടോബര്‍ 11 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ മാസ്ക് ധരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്കോ മറ്റേതെങ്കിലും തരത്തിലുള്ള മുഖാവരണമോ ഉണ്ടാകണം എന്നായിരുന്നു ഇതുവരെയുള്ള നിയമം. എന്നാല്‍ ഒക്ടോബര്‍ 11 അര്‍ദ്ധരാത്രി മുതല്‍ മറ്റു മുഖാവരണങ്ങള്‍ അനുവദിക്കില്ല.
കോവിഡ് മഹാമാരിക്കെതിരായ മുന്‍കരുതലായി മുഖാവരണങ്ങള്‍ ധരിക്കാന്‍ സതേണ്‍ കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികള്‍ എല്ലാ തൊഴിലാളികളോടും അവശ്യ സേവന ഉപഭോക്താക്കളോടും നിര്‍ദ്ദേശിച്ചു. അവശ്യ ബിസിനസുകളിലെ തൊഴിലാളികളും അവരുടെ ഉപഭോക്താക്കളും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ നഗരത്തിലെ പൊതുജനാരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയിരുന്നു.
ബഹ്റൈനില്‍ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി. എന്‍ 95 മാസ്ക് മാത്രമല്ല, ഏത് മാസ്കും ഉപയോഗിക്കാം. മാസ്ക് വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് പറഞ്ഞു.
ആളുകള്‍ അടുത്ത് ഇടപഴകുമ്പോള്‍ സംസാരിക്കുന്നതിലൂടെ, ചുമയ്ക്കുന്നതിലൂടെയൊക്കെ രോഗം അറിയാതെ തന്നെ പടരും. ഇത്തരം സാഹചര്യങ്ങളില്‍ ഫേസ് മാസ്ക്കുകള്‍ ധരിക്കുന്നത് രോഗവ്യാപനം നിയന്ത്രിക്കാന്‍ വളരെ ഗുണം ചെയ്യും. മാത്രമല്ല, ആളകലം പാലിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗവും ഇതു തന്നെയാണ്.
സൗദിയിലെ ഫാര്‍മസികളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള മാസ്കുകുകളുടെ വില്‍പ്പനയ്ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തികള്‍ക്ക് ഒരു ദിവസം പരമാവധി 10 മാസ്കുകള്‍ വരെ വില്‍ക്കാവൂ എന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗദി വാണിജ്യ മന്ത്രാലയവും മറ്റ് വകുപ്പുകളും മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വിലയും നിശ്ചിയിച്ചിട്ടുണ്ട്.