ഖത്തര്‍ എയര്‍വേയ്സിന്റെ കോഴിക്കോട്- ദോഹ വിമാനം നാളെ മുതല്‍ സര്‍വീസുകളുടെ എണ്ണം കുറച്ചു. മാര്‍ച്ച് 31 വരെ ആഴ്ചയില്‍ 3 സര്‍വീസുകളേ നടത്തൂ. 7 സര്‍വീസുകളാണ് നേരത്തേയുണ്ടായിരുന്നത്. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മാത്രമാകും നാളെ മുതല്‍ സര്‍വീസ്. പുലര്‍ച്ചെ 2.20നു ദോഹയില്നിന്നെത്തി 3.20നു തിരിച്ചുപോകും.