ദുബായില്‍ 17 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ കോവിഡ് വാക്സിന് വിതരണത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. വാക്സിന് ആവശ്യമുള്ളവര്‍ ആശുപത്രിയില്‍ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്. സിനോഫാം കോവിഡ് വാക്സിന് വിതരണത്തിനാണ് ദുബായിലെ 17 ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
കോവിഡ് വാക്സീന് സൗജന്യമെന്ന പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ആരോഗ്യ പ്രവര്‍ത്തകരടക്കം മൂന്ന് കോടി പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്സീന് നല്‍കുകയെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. വാക്സീനേഷന് ഒരുക്കങ്ങളുടെ ഭാഗമായി 116 ജില്ലകളിലെ 259 കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു.