നിയമം, കൃഷി, ടെക്നോളജി, ഫോട്ടോഗ്രഫി, മീഡിയ, പരസ്യം, ടൈലറിങ്, കരകൗശലം തുടങ്ങിയ മേഖലകളെല്ലാം ഇതിലുള്‍പ്പെടും. നിലവില്‍ യുഎഇയില്‍ താമസവിസയുള്ള പ്രവാസികള്‍ക്കും, വിസ ഇല്ലാത്തവര്‍ക്കും ഫ്രീലാന്‍സര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കാം. adbc.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഓഫീസില്ലാതെ തന്നെ അവരുടെ ബിസിനസുകള്‍ നടത്താം. കുടുംബത്തെ സ്പോണ്സര് ചെയ്യാം.