മുന്‍സീറ്റില്‍ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണു പിഴ. നാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ സേഫ്റ്റി സീറ്റില്‍ ഇരുത്തണമെന്നാണ് ഫെഡറല്‍ ഗതാഗത നിയമം. വാഹനത്തിന്റെ പുറത്തേക്കു കുട്ടികള്‍ തലയോ കയ്യോ ഇടാതിരിക്കാനും ശ്രദ്ധിക്കണം. ചാടിമറിയാനും അനുവദിക്കരുത്.