റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകള്‍ ഒത്തുചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ചുള്ള പിഴ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.