ഇന്ത്യ ഉള്‍പ്പെടെ പട്ടികയില്‍ റെഡ് വിഭാഗം രാജ്യക്കാര്‍ക്കു അബുദാബിയിലേക്കു വരാന്‍ ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. അബുദാബിയില്‍ 10 ദിവസത്തെ ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റീനുമുണ്ട്.
ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു മുന്‍കൂട്ടി പിസിആര്‍ ടെസ്റ്റ് വേണ്ട. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാകണം. ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് ഇല്ല. പോസിറ്റീവാണെങ്കില്‍ മാത്രം 10 ദിവസം ക്വാറന്റീന്.