ഭര്‍ത്താവിന്റെ വിയോഗത്തില്‍ കഴിയവെ തന്നെ തേടി വന്ന കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു ആ അധ്യാപിക. അവരുടെ ഒരു കുഞ്ഞു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തായിരുന്നു അത്. കത്ത് പങ്കുവെച്ചയുടനെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു.