ക്വാറന്റീന് പാക്കേജില്‍ രണ്ടു ഹോട്ടലുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഡിസ്കവര് ഖത്തര്‍. അവന്യൂ ഹോട്ടല്‍, ഹില്‍ട്ടന്റെ ഡബിള്‍ ട്രീ എന്നീ ഹോട്ടലുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ രാജ്യത്തെ ക്വാറന്റീന് ഹോട്ടലുകളുടെ എണ്ണം 62. ക്വാറന്റീന് മുറികളുടെ എണ്ണം 8,886 ആയി.
18 വയസില്‍ താഴെയുള്ളവര്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖകള്‍ കാണിക്കേണ്ടതില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ കാണിക്കേണ്ടതില്ല. ഒമാനിലേക്ക് നിയോഗിക്കപ്പെട്ട നയതന്ത്ര പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, സന്ദര്‍ശനത്തിനായി വരുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും.