ഷാര്‍ജ വിമാനത്താവളം വഴി യുഎഇയിലേക്കു വരുന്ന അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഫെഡറല്‍ ഐസിഎ (അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്) അനുമതി നിര്‍ബന്ധം. uaeentry.ica.gov.ae വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താണ് യാത്രാനുമതി (ഗ്രീന്‍ സിഗ്നല്‍) എടുക്കേണ്ടത്. ദുബായ്, അബുദാബി വഴി എത്തുന്നവര്‍ക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.
അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം വിവിധ വിമാനകമ്പനികള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിരുന്നു. ഇന്ന് മുതല്‍ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്ക് യാത്രതിരിക്കുന്നവര്‍ക്കും ഐസിഎ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.