നിയമം ലംഘിച്ച് കുടുംബങ്ങള്‍ താമസിക്കുന്ന ഏരിയകളില്‍ താമസിച്ചിരുന്ന ബാച്ലര്മാര്ക്കെതിരെ ഷാര്‍ജ മുനിസിപാലിറ്റിയുടെ ശക്തമായ ക്യാംപെയിന് തുടരുന്നു. വില്ലകളില്‍ താമസിക്കുന്നവര്‍ക്കെതിരെ നടന്നുവന്ന ക്യാംപെയിന് കഴിഞ്ഞ ദിവസം ഫ്ലാറ്റുകളിലേയ്ക്കും വ്യാപിപ്പിച്ചു. ക്യാംപെയിനില്‍ ഒട്ടേറെ പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.