ഇന്ത്യയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങി വരാന്‍ സൗദി അറേബ്യ അനുമതി നല്കി. സൗദിയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. നേരത്തെ ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സൗദിയുടെ യാത്ര വിലക്കുള്ള പട്ടികയിലേക്ക് ചേര്‍ത്തിരുന്നു. ഇതില്‍ നിന്നാണിപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ് അനുവദിച്ചത്.