ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ബുധനാഴ്ച്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ചില തൊഴിലാളികളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം മൂന്നാഴ്ചയോളമായി അടച്ചിട്ടിരിക്കുകയാണ്.