ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള ടോയ്ലറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നല്‍കുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്പോസിബിള്‍ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്. ജീവനക്കാരെ വിമാനത്താവളത്തില്‍ നിന്ന് കമ്പനിയുടെ ഐസോലേഷന് കേന്ദ്രത്തില്‍ കമ്പനി ചെലവില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കണം.