ഫൈസര്‍ ബയോടെക്, ആസ്ട്രസെനിക ഓക്സ്ഫഡ്, മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സീനുകള്‍. പുതുതായി അംഗീകാരം നല്കുന്നവയുണ്ടെങ്കില് യഥാസമയം പട്ടിക പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഒമാനില്‍ കുട്ടികളുമായി വരുന്ന പ്രവാസി രക്ഷിതാക്കള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറന്റൈന് ഇളവ്. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവന്‍ പ്രവാസി രക്ഷിതാക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പതിനെട്ടോ അതില്‍ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികള്‍ കൂടെയുള്ള രക്ഷിതാക്കള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള ഇ-മുഷ്രിഫ് വെബ്സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന് ലഭിക്കുക.
വാക്സീന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍, ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 5 ആഴ്ച കഴിഞ്ഞവര്‍, കോവിഡ് മുക്തമായ ശേഷം ഒന്നാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിഞ്ഞവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വേണ്ട.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിബന്ധനയില്‍ ഇളവ് നല്‍കാനാണ് ആലോചിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പൂര്‍ണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിര്‍ദേശമാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്.
കുവൈത്തില്‍ എത്തുന്ന വിദേശികളില്‍ 5 വിഭാഗങ്ങളെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ആവശ്യമില്ല.
സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. ഏഴ് രാത്രിയിലേക്കാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടല്‍ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.