മീസ ഡാറ്റാ സെന്ററിലാണ് ഖത്തറിന്റെ പ്രഥമ ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റ് പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തിനകത്ത് ഇന്റര്‍നെറ്റിലൂടെയുള്ള വിവരകൈമാറ്റം ഫലപ്രദമായി പൂര്‍ത്തീകരിക്കാന്‍ വിവിധ നെറ്റ്വര്‍ക്കുകളെ പുതിയ കേന്ദ്രം പ്രാപ്തരാക്കുന്നു. ഒപ്പം പ്രാദേശിക വിവരങ്ങള്‍ പുറത്ത് പോകുന്നത് തടയുന്നതും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.