സ്വകാര്യ മേഖലയില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ പുതുതായി വിസയിലെത്തിയ വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ അനുവദിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചു. മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവിലെ ഇഖാമ ഫീസ് ഈടാക്കുന്നതിലാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.