ഇസ്ലാമിക കലയുടെ ചാരുതയും ഗാംഭീര്യവും വിളിച്ചോതുന്ന ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നായ ഷാര്‍ജ ഇസ്ലാമിക് ആര്‍ട്ട് ഫെസ്റ്റിവലിന്റെ (എസ്.ഐ.എ.എഫ്) 22ാം അധ്യായത്തിന് ബുധനാഴ്ച ഷാര്‍ജയില്‍ തുടക്കമാവും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ സര്‍ക്കാറിന്റെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം പ്രോസ്പെക്ട്- പ്രതീക്ഷ എന്നതാണ്.