കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കും. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കര്‍ഫ്യൂ. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം നാളെ നടക്കുന്ന ജനതാ കര്‍ഫ്യൂവില്‍ കേരളം പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ മറ്റാരെയും വിളിക്കാതെ കുടുംബാംഗങ്ങള്‍ മാത്രമായി പരിസര ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പ്രധനമന്ത്രി പറഞ്ഞു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.