നിലത്ത് നിന്ന് സ്വയം പറന്ന് പൊങ്ങിയ ജെറ്റ്മാന്‍, 1800 മീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച് തിരിച്ചിറങ്ങി. ദുബായിലെ സ്കൈഡൈവ് റണ്‍വേയിയില്‍ നിന്നായിരുന്നു പരീക്ഷണ പറക്കല്‍. 30 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ ശരാശരി 244 കീലോമീറ്റര്‍ വേഗത്തില്‍ 1800 മീറ്റര്‍ ഉയരത്തില്‍ ജുമൈറ ബീച്ച റെസിഡന്‍സ് ഭാഗത്തേക്ക് ജെറ്റ്മാന്‍ വിന്‍സ് റെഫറ്റ് പറന്നു നീങ്ങി. കറങ്ങിയ ശേഷം പാരച്യൂട്ട് വിടര്‍ത്തി സുരക്ഷിതമായി നിലത്തേക്ക് തിരിച്ചിറങ്ങി.