ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ കൂടുതല്‍ പുതുമകളും പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ഒമാന്‍ പുറമെ ഇന്ത്യ, ഇറ്റലി, ആസ്ട്രേലിയ, ബ്രിട്ടന്, അമേരിക്ക, തായ്ലന്ഡ്, തുര്‍ക്കി, യു.എ.ഇ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള 150ഓളം പ്രദര്‍ശകരാണ് ആഭരണ മേളക്ക് എത്തുക. ഏറ്റവും പുതിയ ആഭരണ ശേഖരങ്ങള്‍ക്ക് ഒപ്പം പരമ്പരാഗത രൂപകല്പനയിലുള്ള മികവുറ്റ ആഭരണങ്ങളും വരാനിരിക്കുന്ന ട്രെന്‍ഡുകളുമൊക്കെ മേളയില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.