തൊഴില്‍ പരസ്യത്തില്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുടെ തൊഴില്‍ പരസ്യത്തില്‍ ‘പുരുഷന്മാര്ക്ക് മാത്രം’ എന്ന് തുടങ്ങിയ പ്രയോഗത്തിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇത് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 3 ന് വിരുദ്ധമാണെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.