ഖത്തര്‍ നാഷണല്‍ ബാങ്കുമായി ചേര്‍ന്നാണ് മുവാസലാത്ത് കര്‍വ ടാക്സികളിലും ലിമോസിന് സര്‍വീസുകളിലും ആപ്പിള്‍ പേ ഗൂഗിള്‍ പേ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. മുഴുവന്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. കര്‍വ ടാക്സി ആപ്പ് വഴിയാണ് ഈ പേയ്മെന്റ് സംവിധാനം നടത്തേണ്ടത്.