തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുടെ ലെവിയില്‍ മാറ്റം ഇല്ല. ഇഖാമ പുതുക്കാന്‍ സദാദ് (ഫീ അടക്കാനുള്ള പ്രത്യേക നമ്പര്‍) എടുക്കുമ്പോഴാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നത്. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30-നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇതിന് മുമ്പായി കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടക്കണം.