ഫെബ്രുവരി 6 വരെ കുവൈത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്കി. പ്രതിദിനം കുവൈത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി കുറയ്ക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന കൊറോണ വ്യാപനം തടയുന്നതിനു കര്‍ശന നടപടി അനിവാര്യം എന്ന സാഹചര്യത്തിലാണു തീരുമാനം എന്ന് അധികൃതര്‍ വ്യക്തമാക്കി.