ജനപ്രതിനിധികളെല്ലാം പാര്‍ലമെന്റില്‍ മാസ്ക് ധരിച്ചിരിക്കണമെന്ന് നിര്‍ദേശം. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ബര്‍ലിനിലെ നാലു ജില്ലകള്‍ ഇപ്പോള്‍ ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.