സിക്ക് ലീവ് അംഗീകരിക്കുന്നതിനായി രാജ്യത്തിനകത്തോ പുറത്തോ നിന്നുമുള്ള സ്വകാര്യ ആശുപത്രികളിലെ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യാന്‍ 2 ദിനാര്‍ ഫീസ് നല്‍കണം. സര്‍ക്കാര്‍ ജോലിക്കായുള്ള മെഡിക്കല്‍ ടെസ്റ്റിന് 20 ദിനാറും ഫീസ് ഈടാക്കും. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്ന് 5 ദിനാറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്ന് 10 ദിനാറും ഫീസ് നല്‍കണം.