ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പദ്ധതി ‘ദവാഈ’ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ദുബായ് കേന്ദ്രീകരിച്ച് നടന്നിരുന്ന മെഡിസിന് ഹോം ഡെലിവറി പദ്ധതിയാണ് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലുടനീളം നടപ്പാക്കുക. മെഡിസിന് ഹോം ഡെലിവറി സേവനം നല്കുന്ന ആദ്യത്തെ അതോറിറ്റിയായ ഡി.എച്ച്.എ കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആരംഭിച്ചത്.