മെര്‍സ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിഡിലീസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രമാണ് ഖത്തരി പൗരനില്‍ സ്ഥിരീകരിച്ചത്. കൊറോണ ഇനത്തില്‍ പെട്ട വൈറസാണ് ഇതിന് കാരണമാകുന്നതെങ്കിലും ചൈനയിലുള്‍പ്പെടെ പടര്‍ന്നുപിടിച്ച വൈറസല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.