സാങ്കേതിക തകരാറുകള്‍ കാരണം ദുബായ് മെട്രോ ഒരു സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെയുണ്ടായ തകരാറുകള്‍ ഷറഫ് ഡി.ജി സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ താല്കാലികമായി ബാധിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.