ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള പരിശീലന ഭാഗമായി കുവൈത്ത് അഗ്നിശമന ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. കടലിലും കരയിലുമുണ്ടാകുന്ന ദുരന്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള പരിശീലനം കൂടിയായി മോക് ഡ്രില്‍. അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ കുവൈത്തിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നു ഡ്രില്‍ വ്യക്തമാക്കി.