24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന ദുബായില്‍ പുറത്തിറങ്ങുന്ന കാല്‍നട യാത്രക്കാരും, സൈക്കിള്‍ യാത്രക്കാരും വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. dxbpermit.gov.ae എന്ന വെബ്സൈറ്റില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ ഏത് വിധത്തിലാണ് യാത്ര ചെയ്യുന്നത് എന്ന് സൈറ്റില്‍ രേഖപ്പെടുത്താം.