20 റിയാല്‍, പത്ത് റിയാല്‍, അഞ്ച് റിയാല്‍, ഒരു റിയാല്‍, അഞ്ഞുറ് ബൈസ, നൂറ് ബൈസ നോട്ടുകളാണ് പുറത്തിറക്കിയത്. ഇതില്‍ ഉയര്‍ന്ന മൂല്ല്യമുള്ള നോട്ടുകളില്‍ സുല്‍ത്താന്‍ ഹൈതമിന്റെ ചിത്രം പതിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അമ്പത് റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കിയതിന്റെ തുടര്‍ച്ചയാണ് ഇത്. ഒമാനി ബാങ്ക് നോട്ടുകളുടെ ആറാമത് പുറത്തിറക്കല്‍ ഇതോടെ പൂര്‍ത്തിയായതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.