ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഒരു കോടി പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്നാണ് പുതിയ ലോഗോ തെരഞ്ഞെടുക്കപ്പെട്ടത്.
വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മൂന്ന് ലോഗോകളില്‍ ഒന്നിന് വോട്ട് ചെയ്യാനാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്. http://nationbrand.ae എന്ന വെബ്സൈറ്റ് വഴിയാണ് വോട്ട് ചെയ്യേണ്ടത്. മൂന്ന് ലോഗോകളുടെയും വിശദാംശങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും പ്രതിപാദിക്കുന്ന വീഡിയോ ക്ലിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.