ദുബായില്‍ നിരോധിത സമയങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ സ്പീഡ് ക്യാമറകളും റഡാറുകളും തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്ന് പൊലീസ്. അണുനശീകരണം നടക്കുന്ന രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രാ നിയന്ത്രണമുണ്ട്. സിവില്‍ വ്യോമയാനം, പാചകവാതകം, നിര്‍മാണം, പൊലീസ് തുടങ്ങിയ മേഖലകള്‍ക്കു മാത്രമാണ് ഇളവ്.
നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിര്‍മിച്ച ഏറ്റവും പുതിയ കാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ട്രാഫിക് പൊലീസ്. ദുബായ് റോഡുകളില്‍ കൂടുതല്‍ കാമറകള്‍ നിലവില്‍ വരുന്നതോടെ റോഡ് സുരക്ഷ ഉറപ്പുവരുത്താനും വര്‍ധിക്കുന്ന നിയമലംഘനങ്ങള്‍ക്ക് അറുതിവരുത്താനും കഴിയുമെന്ന പ്രതീക്ഷയാണ് ട്രാഫിക് വിഭാഗം അധികൃതര്‍ പങ്കുവെക്കുന്നത്.