മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴാഴ്ച വരെയാണ് രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനൊപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.