ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ കേരള നിയമസഭാ കോംപ്ലക്സില്‍ ചേരും. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും ഡിസംബര്‍ 7-ന് കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സാപ്പില്‍ ലഭിക്കുന്നതിന് +918138087773 എന്ന നമ്പറിലേക്ക് ‘hi’ എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കുകയാണ് വേണ്ടത്. നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും സുതാര്യമായി, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.