ഇന്ത്യന്‍ ക്യാബ് കമ്പനിയായ ഒല യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ 25,000 ഡ്രൈവര്‍മാരുമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒല കംഫര്‍ട്ട്, കംഫര്‍ട്ട് എക്സ്എല്‍, എക്സെക് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.