സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് ഉത്തരവ്. മുഴുവന്‍ സ്ഥാപനങ്ങളിലും നേരിട്ടെത്തിയുള്ള പഠനം ഒഴിവാക്കി പകരം വീടുകളിലിരുന്ന് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാനാണ് ഉത്തരവ്.
ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ടീംസ് അപ്ളിക്കേഷന്‍ ഉപയോഗിച്ചും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചുമാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ജോയന്റ് സപ്പോര്‍ട്ട് സെന്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പഠനമായാലും സ്കൂളിലെ പഠനമായാലും ട്യൂഷന് ഫീസ് പൂര്‍ണമായും നല്‍കണം. ഫുള്‍ഡേ, ഹാഫ്ഡേ, ഒന്നിടവിട്ട ദിവസങ്ങളിലെ പഠനം, ആഴ്ചകളിലെ പഠനം എന്നിങ്ങനെ ഏത് രീതി അവലംബിച്ചാലും ഫീസില്‍ മാറ്റമുണ്ടാവില്ല. ബസ് ഫീസ് കുറക്കാനും സ്കൂളുകള്‍ക്ക് കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബര്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വര്‍ഷത്തേക്കാള്‍ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് രക്ഷിതാക്കള്‍ പറയുന്നു.