സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരും. അതിവേഗ ഇന്റര്‍നെറ്റുള്ള സൗദിയില്‍ ഓണ്‍ലൈന്‍ പഠനം വിജയകരമായി പുരോഗമിക്കുന്നുണ്ട്. മദ്റസതീ പ്ലാറ്റ്ഫോം, ദേശീയ വിദ്യാഭ്യാസ പോര്‍ട്ടലായ ഐന്‍ പ്ലാറ്റ്ഫോം, വെര്‍ച്വല്‍ നഴ്സറി ആപ്ലിക്കേഷന്‍ എന്നിവ വഴിയുള്ള പഠനം വിജയകരമായി തുടരുകയാണ്.
യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തുണ്ടാകണം. ഏതെങ്കിലും കാരണവശാല്‍ തിരിച്ചെത്താന്‍ സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്കൂളുകളില്‍ ചേര്‍ന്നു പഠിക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനൊരുങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബഹ്റൈന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളാണ് ഇ-ലേണിങ് സംവിധാനം ഒരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് വീട്ടിലിരുന്ന് പഠനം നടത്താന്‍ ഇതുവഴി കഴിയും.
അവധിക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചില സ്കൂളുകള്‍ ഇതിനകം സ്വന്തം നിലക്ക് ഇത്തരം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.