ബലി പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മാപ്പ് നല്കി മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.