കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമസാന്‍ അവസാനം വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ളത് പോലെ വൈകിട്ട് 7 മുതല്‍ രാവിലെ 5 വരെയാകും കര്‍ഫ്യൂ. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കര്‍ഫ്യൂ സമയം കൂട്ടുന്നതോ കുറയ്ക്കുന്നതോ സംബന്ധിച്ച് തീരുമാനമെടുക്കും.
വൈകുന്നേരം അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കര്‍ഫ്യൂ. ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.