എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികള്‍ വെബ്സൈറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ദ്ദേശമാണിത്. മുമ്പുണ്ടായിരുന്ന നിബന്ധന പ്രകാരം കേരളത്തിലെ ഏഴ് ലാബുകളില്‍ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം ഉണ്ടായിരുന്നത്.