സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവകരണത്തിന്റെ ആദ്യ ഘട്ടം ജൂലൈ 22ന് പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്ക്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ഇതിനുള്ള കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്കി.