കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന് തുടങ്ങി. സംസ്ഥാന ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.