നിയമ ലംഘകര്‍ക്ക് 30,000 ദിര്‍ഹമാണ് (6 ലക്ഷം രൂപ) പിഴ. സ്വകാര്യ ട്യൂഷന് കോവിഡ് നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ആരംഭിച്ചു. പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ ട്യൂഷന് എടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു.