ഖത്തറിലെ ഹോം ഡെലിവറി സര്‍വീസ് കമ്പനികള്‍ക്കും ഇ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും ഖത്തര്‍ വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ നിബന്ധനകളേര്‍പ്പെടുത്തി. വീട്ടിലെത്തിച്ചു നല്കുന്ന ഒരു വസ്തുവിന്മേല് പത്ത് റിയാലിലധികം ഡെലിവറി സര്‍വീസ് ചാര്‍ജ്ജായി ഈടാക്കരുതെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.